Latest News
Loading...

എന്റെ വീടിന് എന്റെ കൈ താങ്ങ് പദ്ധതിക്ക് സമാപനം

ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ നടത്തിയ എന്റെ വീടിന് എന്റെ കൈ താങ്ങ് എന്ന പദ്ധതി സമാപിച്ചു. സമാപനത്തോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ഭവനങ്ങളില്‍ ഉല്പാദിപ്പിച്ച കാര്‍ഷികവിളകളുടെ പ്രദര്‍ശനവും എംബ്രായിഡ് വര്‍ക്കുകളുടെ പ്രദര്‍ശനവും  നുറുകണക്കിന് ആളുകള്‍ സന്ദര്‍ശിച്ചു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി രാവിലെയും ഉച്ച കഴിഞ്ഞും പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.


വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കൃഷി ചെയ്ത വിഭവങള്‍ ചിത്രങ്ങള്‍ ആര്‍ട്ട് വര്‍ക്കുകള്‍ എല്ലാം കണ്ട് ആസ്വാദിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ  ജലനിയന്ത്രണം, വൈദ്യുതി നിയന്ത്രണം , തേനിച്ചക്കൃഷി പരിശിലനം , മല്‍സ്യ കൃഷി , ആട് മുയല്‍ കോഴി വളര്‍ത്തലിലൂടെ  ശക്തമായ ഒരു കാര്‍ഷിക മുന്നേറ്റമാണ് നടത്തിയതെന്ന് ഹെഡ്മാസ്റ്റര്‍ സാബു മാത്യൂ പറഞ്ഞു. രാവിലെ നടന്ന കാര്‍ഷിക വിളകളുടെ പ്രദര്‍ശനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലാന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് മെബര്‍ മിനി സാവിയോ, ഹെഡ് മാസ്റ്റര്‍ സാബു മാത്യു പതിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ഉച്ച കഴിഞ്ഞ് നടന്ന സമാപന സമ്മളനം പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ സാബു മാത്യു പതിപ്പള്ളി. പഞ്ചായത്തു മെബര്‍മാരായ ഷെറിന്‍ പെരുംമാംകുന്നേല്‍, രമേശ് ഇലവുങ്കല്‍ , പി.ടി.എ.പ്രസിഡന്റ് ഷെറിന്‍ തയ്യില്‍,  ജിജി ജോസഫ് , സിനു ജോസഫ് , സിസ്റ്റര്‍ എല്‍സന്‍ പി.ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments