Latest News
Loading...

റോഡിന് കുറുകെ ചാടി ഓട്ടോ. അപകടമൊഴിവായത് തലനാരിഴയ്ക്ക്

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പോക്കറ്റ് റോഡില്‍ നിന്നും ഇറങ്ങി വന്ന ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഓട്ടോറിക്ഷ സാരമായി തകര്‍ന്നു. 


വെട്ടിപ്പറമ്പ് റോഡില്‍ നിന്നും വന്ന ഓട്ടോയാണ് മെയിന്‍ റോഡിലേയ്ക്ക് ശ്രദ്ധിക്കാതെ കയറിയത്. ഈരാറ്റുപേട്ടയില്‍ നിന്നുമെത്തിയ അടിവാരത്തേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസിന് മുന്നിലേയ്ക്കാണ് ഓട്ടോറിക്ഷ കയറിവന്നത്. ബസ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി. 

ബസ് ഇടിച്ച് ഓട്ടോറിക്ഷയുടെ ഒരുവശം തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനം റോഡില്‍ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചു. വെട്ടിപ്പറമ്പ് റോഡില്‍ നിന്നും വാഹനങ്ങള്‍ ഈരാറ്റുപേട്ട റോഡിലേയ്ക്ക് ശ്രദ്ധിച്ചാല്‍ മാത്രമേ വളവ് തിരിഞ്ഞ് വാഹനങ്ങള്‍ എത്തുന്നത് കാണാനാവൂ. നേരത്തേ ഇവിടെ വാഹനങ്ങളെത്തുന്നത് കാണാനായി കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചിരുന്നു. 

Post a Comment

0 Comments