Latest News
Loading...

സൗര പദ്ധതി സൗജന്യ സ്പോട് രജിസ്ട്രേഷൻ ക്യാമ്പ്

കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ സൗര പദ്ധതിയുടെ ഭാഗമായി സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ പുരപ്പുറ സൗരോർജ്ജനിലയം സ്ഥാപിക്കുമ്പോൾ വൈദ്യുതി ചാർജ് ഇനത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇളവ് ലഭിക്കുന്നതായിരിക്കും.
     
   
ഈരാറ്റുപേട്ട, തീക്കോയി, പിണ്ണാക്കനാട്, പൂഞ്ഞാർ എന്നീ സെക്ഷനുകളിൽ ഉൾപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് മാർച്ച്‌ 3 ന്, 10 AM മുതൽ 1 PM വരെ ഈരാറ്റുപേട്ട വ്യാപാര ഭവൻ ഹാളിൽ സൗര പദ്ധതിയുടെ സൗജന്യ സ്പോട് രജിസ്ട്രേഷൻ ക്യാമ്പ് നടത്തപെടും.

ഉപഭോക്താക്കൾ 13 അക്ക കൺസ്യൂമർ നമ്പർ, കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ എന്നിവ സഹിതം ക്യാമ്പിൽ എത്തി ചേരേണ്ടതാണ്.
3 കിലോവാട്ട് വരെയുള്ള നിലയത്തിന് 40% വരെ സബ്സിഡിയും അതു കഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും (10 കിലോവാട്ട് വരെ) 20% സബ്സിഡിയും ലഭിക്കുന്നതാണ്. കെ.എസ്.ഇ. ബി ലിമിറ്റഡ് എമ്പാനൽ ചെയ്ത കമ്പനികൾ സ്പോട് രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കുന്നതാണ്. മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ. ബി ലിമിറ്റഡിന് നൽകി ലാഭം നേടാനും അവസരമുണ്ട്.

Post a Comment

0 Comments