Latest News
Loading...

14 വയസ്സുകാരി ഗര്‍ഭിണിയായി കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റില്‍

മുണ്ടക്കയത്ത് 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ചക്കാലയില്‍ ജെയ്‌സണ്‍ ജോര്‍ജ്ജാണ് (26) അറസ്റ്റിലായത്. മുണ്ടക്കയം സിഐ ഷൈന്‍കുമാറിന്റെ   നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുമായി ഇയാള്‍ മാസങ്ങളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് പതിനാലുകാരിമായുള്ള പ്രണയ ദിനാഘോഷത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. 

നാലുമാസം മുമ്പാണ് പ്രതിയായ യുവാവിന്റെ വിവാഹം കഴിഞ്ഞത്. ഒരാഴ്ച മുമ്പ് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മറ്റൊരു സഹോദരനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്. 

Post a Comment

0 Comments