Latest News
Loading...

കിടങ്ങൂരില്‍ ആറാട്ട് നാളെ

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പത്താംദിനമായ നാളെ ആറാട്ട് ചടങ്ങുകള്‍ നടക്കും. പള്ളിവേട്ട ദിനമായ ഇന്ന് വൈകിട്ട് 7.30ന് കിടങ്ങൂര്‍ പഞ്ചാരി അരങ്ങേറും. വാദ്യകലാനിധി ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമാണത്തിലാണ് പഞ്ചാരി. രാത്രി 10.30ന് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. 

മംഗലാംകുന്ന് അയ്യപ്പന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, നായരമ്പലം രാജശേരന്‍ എന്നീ ഗജവീരന്‍മാരാണ് ഇന്നത്തെ ചടങ്ങുകള്‍ക്ക് എഴുന്നള്ളിക്കുന്നത്. വൈകിട്ട് നാലിന് ഗജവീരന്‍മാര്‍ക്ക് മാന്താടി കവലയില്‍ നിന്നും അമ്പലത്തിലേയ്ക്ക് സ്വീകരണം നല്കി. 




ആറാട്ട് ദിനമായ വ്യാഴാഴ്ച വൈകിട്ട് 6ന് ആറാട്ട് പുറപ്പാട്. 8.30ന് പൊന്‍കുന്നത്ത് ക്ഷേത്രത്തില്‍ നിന്നും തിരിച്ചെഴുന്നള്ളിപ്പ്. കിടങ്ങൂര്‍ ഗോപാലകൃഷ്ണന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കിടങ്ങൂര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും അരങ്ങേറും.


Post a Comment

0 Comments