Latest News
Loading...

പാലാ വൈദ്യുതി ഭവന് മുന്നില്‍ ധര്‍ണ നടത്തി



കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ 1NTUC-യുടെ നേതൃത്വത്തില്‍ പാലാ വൈദ്യുതി ഭവന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പാലായിലും പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. 


2013 ഒക്ടോബറിന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പ്രമോഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ നാളുകളായി ആവശ്യപെടുന്നുണ്ട്. അര്‍ഹതപെട്ടവര്‍ക്ക് സ്റ്റാറ്റുട്ടറി പെന്‍ഷന്‍ നല്‍കണമെന്നാവശ്യപെട്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. ഇത്തരത്തില്‍ ജീവനതാരെയും, ഉപഭോക്താക്കളെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കന്‍ ഗവണ്‍മെറ്റ് തയ്യാറകണമെന്ന് നാട്ടകം സുരേഷ്   ആവശ്യപെട്ടു. എല്ലാവകുപ്പുകളിലും അഴിമതിയാണ് നടക്കുന്നത്. സര്‍ക്കാരിപ്പിന്റെ പിടിപ്പ് കേട് മൂലം KSEB ഉള്‍പടെയുള്ള സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് ജോര്‍ജ് മാത്യം അധ്യക്ഷത വഹിച്ചു. DCC വൈസ് പ്രസി. അഡ്വ. ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. KEEC സംസ്ഥാന വൈസ് പ്രസി. സുനില്‍കുമാര്‍ കെ.പി വിഷയാവതരണം നിര്‍വ്വഹിച്ചു. ഗിരിഷ് അയ്മനം, സതീഷ് ചൊള്ള നി ജില്ലാ സെക്രട്ടറി cv കുര്യച്ചന്‍ , വൈക്കം ഡിവിഷന്‍ സെക്രട്ടറി അജേഷ് കുമാര്‍, സൈനുദീന്‍, ഷാജി മുകളേല്‍, സുരേഷ്, പാല ഡി വിഷന്‍ സെക്രട്ടറി രാജേഷ് ബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments