Latest News
Loading...

യുഡിഎഫില്‍ അസ്വസ്ഥതകള്‍. വെടിപൊട്ടിച്ച് കാപ്പന്‍

യു ഡി എഫില്‍  അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എല്‍ എ മാണി സി.കാപ്പന്‍ യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല.   മുന്നണിയില്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പന്‍ പറഞ്ഞു. എന്നാല്‍ മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പന്‍ പറഞ്ഞു.


യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനെന്ന് വി.ഡി.സതീശന്‍ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്.   എന്നാല്‍ എല്‍ ഡി എഫില്‍ ഈ പ്രശ്‌നമില്ലെന്ന് കാപ്പന്‍ പറയുന്നു. എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകില്ലെന്നും യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും കാപ്പന്‍ പറഞ്ഞു. 


അതേസമയം,  കാപ്പന്‍ പരസ്യമായി ഇത്തരം പരാമര്‍ശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കില്‍ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കില്‍ പരിഹരിക്കും.


യുഡിഎഫ് സംവിധാനത്തില്‍ മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.  കാപ്പന്‍ നിലപാടുള്ള ആളാണെന്നും എല്‍ഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ഘടകകക്ഷികള്‍ പറയുന്നത് ന്യായമെങ്കില്‍ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫ് എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. 

Post a Comment

0 Comments