Latest News
Loading...

തൊഴിലുറപ്പ് മഹാസംഗമവും കലാമേളയും


ഉഴവൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും കലാമേളയും സംഘടിപ്പിക്കപ്പെട്ടു. അതോടൊപ്പം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പൗരന്മാരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. 1000  ത്തോളം ആക്റ്റീവ് തൊഴിലാളികൾ ആണ് പഞ്ചായത്തിൽ ഉള്ളത്.500 ഓളം പേര് പങ്കെടുത്ത യോഗം ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബൈജു ജോൺ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കുന്നത് മാതൃകപരം ആണെന്നും അവരുടെ ഉള്ളിലെ കലാവാസനകൾ പുറത്തുകൊണ്ടുവരാൻ ഇത്തരം കലാമേളകൾ സഹായിക്കും എന്നും അദ്ദേഹം അഭിപ്രായപെട്ടു.

പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ, ജോയിന്റ് ബി ഡി ഒ പ്രദീപ് എസ്,മെമ്പർ മാരായ അഞ്ചു പി ബെന്നി, സിറിയക് കല്ലട, ബിനു ജോസ്, എലിയമ്മ കുരുവിള, തങ്കച്ചൻ കെ എം, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, ന്യൂജന്റ് ജോസഫ്, സുരേഷ് വി ടി,ജസീന്ത പൈലി, സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ, സി ഡി എസ് ചെയർപേഴ്സൺ മോളി രാജ്‌കുമാർ,വി ഇ ഒ കപിൽ,ആക്രെഡിറ്ഡ് എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ജിജി, ദീപ എന്നിവർ ആശംസകൾ അറിയിച്ചു.

ഉച്ചക്ക് ആരംഭിച്ച കലാമേളയിൽ കിച്ചൻ ഡാൻസ്, മോഹിനിയാട്ടം, നാടൻപാട്ടിന്റെ ദൃശ്യവിഷ്കാരം, തിരുവാതിരകളി അടക്കം നിരവധി കലാപരിപാടികൾ ആണ് അവതരിപ്പിക്കപ്പെട്ടത്. കണിയാപറമ്പിൽ കുടുംബം സ്പോൺസർ ചെയ്ത എവെർ റോളിങ് ട്രോഫികൾ വാർഡ് 2, വാർഡ് 7, വാർഡ് 6 എന്നിവർ യഥാകൃമം ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. വാർഡ് 13 ലെ മായ പ്രസന്നൻ മികച്ച വ്യക്തിഗത പ്രകടനത്തിന് സമ്മാനം നേടി. 

ജോണി തെരുവത്, എസ് ബി ഐ ഉഴവൂർ, വാണിയപ്പുര ജ്വല്ലറി, മറ്റത്തിൽ ബേക്കേഴ്സ് , പീറ്റർ പള്ളികുന്നേൽ, തൊമ്മാച്ചൻ കരപ്പിള്ളിൽ, സുകുമാരൻ എന്നിവർ ചടങ്ങിന്റെ മുഖ്യ സ്പോൺസർസ് ആയി.2008 മുതൽ തൊഴിലുറപ്പില് പ്രവർത്തിച്ചിട്ടു ആദ്യമായാണ് പഞ്ചായത്തിൽ നിന്നും ഇത്തരം ഒരു അംഗീകാരം ലഭിക്കുന്നത് എന്ന് സമ്മാനം സ്വീകരിക്കവേ തങ്കമ്മ കുഞ്ഞപ്പൻ കുളങ്ങട്ടുപാറയിൽ അഭിപ്രായപെട്ടു.വൈകു ന്നേരം 05:30 ക്ക് സംഗമം അവസാനിച്ചു.

Post a Comment

0 Comments