Latest News
Loading...

കെ റെയിലിനെതിരേ പോരാട്ടം ശക്തമാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ


കോട്ടയം: ജനങ്ങൾക്ക് വേണ്ടാത്ത ,നാടിനെ തകർക്കുന്ന, സാമ്പത്തിക തട്ടിപ്പ് ലക്ഷ്യം വച്ച് പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി LDF സർക്കാർ നടപ്പാക്കാനുദ്ധേശിക്കുന്നസിൽവർ ലൈൻ റെയിൽ പദ്ധതി നടപ്പിലാക്കുവാനുള്ള പിണറായി സർക്കാരിൻ്റെ ഹിഡൻ അജണ്ടയെ എന്തു വില കൊടുത്തും യു ഡി എഫ് നേരിടുമെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുന്നറിയിപ്പ് നൽകി.


യു ഡി എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. 

കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ മുഖ്യ പ്രസംഗം നടത്തി .


യു ഡി ഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, നേതാക്കളായ പി എ സലിം , ഫിലിപ്പ് ജോസഫ്, പി എം സലിം , പി എസ് ജയിംസ്, ടി.സി. അരുൺ,സാജു എം ഫിലിപ്പ്, കെ.വി ഭാസി, ടി ആർ മദൻ ലാൽ, കെ ടി ജോസഫ്, വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, ഗ്രേസമ്മ മാത്യു, ജയ്സൻ 
ജോസഫ്, അക്കരപ്പാടം ശശി, പോൾസൻ ജോസഫ്, കെ ജി ഹരിദാസ്, മാഞ്ഞൂർ മോഹൻ കുമാർ, പി പി സിബിച്ചൻ, സുനു ജോർജ്‌, ജി ഗോപകുമാർ, മോഹൻ കെ നായർ, ടി സി റോയി ,ടി ഡി പ്രദീപ് കുമാർ, ജോയി ചെട്ടിശേരിൽ, പി വി പ്രസാദ്, പി പി ഇസ്മയിൽ, ജയിംസ് കാലാവടക്കൻ,അസീസ് കുമാരനല്ലൂർ, ഫറൂക്ക് പാലയം പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments