Latest News
Loading...

മീനച്ചിൽ നദീതട തുരങ്കപദ്ധതി നടപ്പിലാക്കും: ജോസ് കെ മാണി എം.പി


 കോട്ടയം ജില്ലയുടെ ജലക്ഷാമം പരിഹരിക്കുവാൻ മൂലമറ്റത്തു നിന്ന് തുരങ്കം നിർമ്മിച്ച് മിനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ മൂന്നിലവിൽ ജലമെത്തിക്കുന്നതിനുള്ള മിനച്ചിൽ റിവർ വാലി തുരങ്കപദ്ധതി നടപ്പിലാക്കുമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻജോസ് കെ മാണി എം.പി പറഞ്ഞു. 


കെ.എം മാണി മന്ത്രിയായിരുന്ന സമയം വിഭാവനം ചെയ്യത് തുക അനുവദിച്ച പദ്ധതി പിന്നിട്ട് പല കാരണങ്ങളാൻ മുടങ്ങി കിടക്കുക ആയിരുന്നു.  കേരളാ കോൺഗ്രസ്സ് (എം) മൂന്നിലവ് മണ്ഡലം ഇലക്ഷൻ കൺവൻഷൻ ഉത്ഘാടനം ചെയ്യത് പ്രസംഗിക്കുക ആയിരുന്നു അദേഹം. പാർട്ടി നേതാക്കളായ പ്രഫ. ലോപ്പസ്സ് മാത്യൂ ,  ഫിലിപ്പ് കുഴികുളം  അഡ്വ. ബിജു ഇളം തുരുത്തിയിൽ സോണി തെക്കേൽ ജോയി അമ്മിയാനി അജിത് പെമ്പിളകുന്നേൽ എന്നിവർ പ്രസംഗിച്ചു

പാർട്ടി മണ്ഡലം പ്രസിഡൻഡായി ടൈറ്റസ്റ്റ് പുന്ന പ്ലാക്കലിനെയും വൈസ് പ്രസിഡൻഡ് മാരായി ജോസ് തേനംമാക്കൻ , ശശി മഞ്ചപ്ലാക്കൽ എന്നിവരെയും സെക്രട്ടറിമാരായി ജോതിഷ് നമ്പുടാകം, മോൻസ് വരവു കാല, സാബു കൊച്ചു വിട്ടിൽ എന്നിവരെയും ട്രഷറർ ആയി ഷിൻറ്റോ കുരിശുങ്കൻ പറമ്പിലിനേയും നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു . അഡ്വ. റോയി മുതു പ്ലാക്കൽ റിട്ടേണിഗ് ഓഫിസർ ആയിരുന്നു.


Post a Comment

0 Comments