Latest News
Loading...

പാലാ സ്വദേശി ഉക്രയിനിൽ നിന്നും എത്തി

പാലാ:- ഓപ്പറേഷൻ ഗംഗയുടെ 
ഭാഗമായി പാലാ പാറപ്പള്ളി സ്വദേശിനിയും  എംബിബിഎസ്സ് വിദ്യാർത്ഥിനിയുമായ ജോഫി പന്തംപള്ളിൽ ആണ്  ഉക്രയിനിൽ നിന്നും എത്തിച്ചേർന്നത്. യുദ്ധമുഖത്തെ ആശങ്കകൾ അറിയിച്ച് കുടുംബാംഗങ്ങൾ ബിജെപി നേതാക്കളെ സമീപിക്കുകയും ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെയും  കേന്ദ്രമന്ത്രി ശ്രീ വീ മുരളീധരന്റെയും ശ്രദ്ധയിൽ പ്പെടുത്തുകയും ചെയ്തു.


വീഡിയോ കോൺഫറൺസ് വഴി ബഹു.വിദേശകാര്യ മന്ത്രി ശ്രീ. വി.മുരളീധരനെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തതുവഴി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും കുട്ടിയ്ക്ക് ഇന്ത്യയിലെത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.

ചൊവ്വാഴ്ച ആണ് പാലായിൽ എത്തിച്ചേർന്നത്. ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാർ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സജീവ് പാറക്കടവിൽ, സെക്രട്ടറി സതീഷ്, തുടങ്ങിയവർ വീട്ടിലെത്തി കുട്ടിയെ സ്വീകരിച്ചു.
പാറപ്പള്ളി പന്തംപ്പള്ളി അബ്രഹാം വർഗ്ഗീസിന്റെയും ജെസ്സി വർഗ്ഗീസ്സിന്റെയും മകളാണ് ജോഫി.

Post a Comment

0 Comments