Latest News
Loading...

ജാക്ഹാമർ പൊട്ടിത്തെറിച്ച് അപകടം


ഈരാറ്റുപേട്ട അരുവിത്തുറ കോളേജ് കാമ്പസിൽ പാറ പൊട്ടിക്കുന്നതിനിടെ ജാക്ഹാമർ പൊട്ടി ത്തെറിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിന്റെ എൻജിൻ ഭാഗമടക്കം പൊട്ടി ത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

കാന്റിനിന് പിൻവശം നിർമാണ ജോലികൾക്കിടെയാണ് അപകടം. വാഹനത്തിൽ എൻജിന് സമീപം പെട്ടിയിലാണ് കല്ല് പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകൾ സൂക്ഷിക്കുന്നത്. ഇത് പൊ ട്ടിത്തെറിച്ചതാകാമെന്നാണ് കരുതുന്നത്. 

എന്നാൽ കംപ്രസർ പൊട്ടിത്തെറിച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം. കംപ്രസറിന് തകരാറില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി 

Post a Comment

0 Comments