Latest News
Loading...

ഗേറ്റ് മോഷ്ടിച്ചു വില്ക്കാനുള്ള ശ്രമത്തിനിടെ ഉടമ തന്നെ കണ്ടെത്തി

തീക്കോയി ഭാഗത്ത് നിന്നും ഇരുമ്പു ഗേറ്റ് മോഷ്ടിച്ച് വില്പന നടത്താന്‍ ശ്രമിച്ചവരെ പിടികൂടി. ഈരാറ്റുപേട്ടയിലെ ആക്രിവ്യാപാരസ്ഥാപനത്തില്‍ വില്പന നടത്താന്‍ ശ്രമിക്കവെ ഗേറ്റിന്റെ ഉടമ തിരിച്ചറിഞ്ഞ് പോലീസില്‍ അറിയിക്കുകയായിരുന്നു. 

തീക്കോയിയിലുള്ള ഒരു അഡ്വക്കേറ്റിന്റെ പുരയിടത്തിലുണ്ടായിരുന്ന ഗേറ്റ് അടക്കം 3 ഗേറ്റുകളാണ് നഷ്ടപ്പെട്ടത്. ഇത് സംബന്ധിച്ച് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് ആക്രിവ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനിടെ ഗേറ്റ് വില്പന നടത്താനായി മോ,ണം നടത്തിയവരെത്തുകയായിരുന്നു. വാഹനത്തിന്റെ ഫോട്ടോ പകര്‍ത്തി പോലീസില്‍ അരിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. 

ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളാണ് ഗേറ്റുകള്‍ കവര്‍ന്നത്. പ്രായപൂര്‍ത്തിയാകാത്തയാളും സംഘത്തിലുണ്ടായിരുന്നു. അതിനിടെ, ഗേറ്റുകള്‍ തിരികെ ലഭിച്ചതോടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു.

Post a Comment

0 Comments