Latest News
Loading...

നവവധുവായ പത്തൊമ്പതുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍

നവവധുവായ പത്തൊമ്ബതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല ഇടവ വെൺകുളം സ്വദേശിനി ശ്രുതിയെയാണ്  വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്ബോഴാണ് സംഭവം.

ശ്രുതിയുടെ ഭർത്താവ് അനന്തു വിദേശത്താണ്. ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും, ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments