Latest News
Loading...

മതേതരത്വത്തിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കുകയില്ല. മന്ത്രി വി.ശിവൻകുട്ടി

ഈരാറ്റുപേട്ട:കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതേതരത്വത്തിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കുകയില്ലായെന്ന് മറ്റ് സംസ്ഥാനങ്ങളിലെ വസ്ത്ര വിവാദങ്ങളെ പരാമർശിച്ചു കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു പുതിയ പാഠ്യപദ്ധതിയിൽ മതേതരത്വത്തിന് ഊന്നൽ നൽകുമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയില്‍പ്പെടുത്തി  ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലീം എല്‍.പി. സ്‌കൂളിന്  നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു 
അദ്ദേഹം.

അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് പദ്ധതി വിശദികരിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാ മാത്യു നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ  പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച  1.30 കോടി വിനിയോഗിച്ചാണ്  കെട്ടിടം നിര്‍മ്മിച്ചത്.

ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുള്‍ ഖാദര്‍,  വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ റിസ്വാന സവാദ്, വാര്‍ഡംഗം പി.എം. അബ്ദുള്‍ ഖാദര്‍, എ.ഇ.ഒ. ഷംല ബീവി, പി.ടി.എ. പ്രസിഡന്റ് പി.കെ.നൗഷാദ്, ഹെഡ്മാസ്റ്റര്‍ പി.വി.ഷാജിമോന്‍
 തുടങ്ങിയവര്‍ സംസാരിച്ചു.  

Post a Comment

0 Comments