Latest News
Loading...

ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി സ്കൂൾ ; പുതിയ ബ്ലോക്ക് ഉദ്ഘാടനം

82 വർഷമായി വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ട് ഈരാറ്റുപേട്ടയിൽ സ്ഥിതിചെയ്യുന്ന  ഗവൺമെന്റ് മുസ്ലിം എൽപി സ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം  മാർച്ച് മാസം ഇരുപത്തിയൊന്നാം തീയതി  പത്തുമണിക്ക്  ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി  വി ശിവൻകുട്ടി നിർവഹിക്കുന്നു. ബഹു. പൂഞ്ഞാർ എംഎൽഎ  സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എംപി  ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും .

1940 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ നിലവിൽ 6 പ്രീപ്രൈമറിയിലും 17 പ്രൈമറി ഡിവിഷനുകളിലും ആയി 893 കുട്ടികളാണ് പഠിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയം എന്ന പ്രത്യേകതയും ജിഎം എൽ പി എസിന് സ്വന്തം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 2019- 20 ൽ അനുവദിച്ച 1 കോടി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് 8 ക്ലാസുകൾ ഉള്ള പുതിയ ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. 

പുതിയ കെട്ടിടം എന്ന നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും ചിരകാലാഭിലാഷം പൂർത്തിയാവുന്ന ഈ വേളയിൽ ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാവണമെന്ന് സ്വാഗതസംഘം ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ PTAപ്രസിഡണ്ട് PK നൗഷാദ് ഹെഡ്മാസ്റ്റർ ശ്രീ പി വി ഷാജിമോൻ എന്നിവർ അറിയിച്ചു.

Post a Comment

0 Comments