Latest News
Loading...

വീട്ടമ്മയെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഈരാറ്റുപേട്ട : നടക്കൽ വി ഐ പി കോളനിയിലെ ലോഡ്ജ് മുറയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടശേരിയിൽ വീട്ടിൽ എ കെ ശശിയുടെ ഭാര്യ രാധമ്മാൾ 63 നെയാണ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം.

പകൽ സമയം വീട്ടിൽ കാണത്തതിനെ തുടർന്ന് അയൽവാസികൾ തിരിക്കിയതിനെ തുടർന്നാണ് സംഭവം അറിയുന്നത് ക്യാൻസർ രോഗിയായ ഇവർ കുറച്ച് ദിവസമായി മാനസിക അസ്വസ്ഥതകൾ കാണിക്കുന്നുണ്ടന്ന് വീട്ടുകാർ പറയുന്നു. രാമപുരം സ്വദേശിയായ ഇവർ വർഷങ്ങളായി ഈരാറ്റുപേട്ടയിലാണ് താമസം ഭർത്താവ് ശശി സ്വർണപണിക്കാരനാണ് 

കൗൺസിലർ സഹല ഫിർദൗസിന്റെ നേതൃത്വത്തിൽ മ്യതദേഹം ഈരാറ്റുപേട്ട പേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ഈരാറ്റുപേട്ട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു . മക്കൾ രജിത രാധിക
മരുമക്കൾ സന്തോഷ് വിജയൻ

Post a Comment

0 Comments