Latest News
Loading...

പാലായിൽ പച്ചക്കറി കടയിൽ തീപിടുത്തം

വൈദ്യുതി തകരാർ മൂലം കമ്പ്യൂട്ടറിന്‌ തീപിടിച്ച്‌ പച്ചക്കറി വ്യാപാരസ്ഥാപനത്തിൽ തീപടർന്നു. പാലാ ജനറൽ ആശുപത്രി ജംങ്‌ഷന്‌ സമീപമുള്ള മേവട സ്വദേശി ശ്രീജിത്തിന്റെ പച്ചക്കറി വ്യാപര സ്ഥാപത്തിൽ വ്യാഴം രാത്രി 9 മണിയോടെയാണ് തീപടർന്നത്‌. തക്കസമയത്ത്‌ അഗ്നിശമനസേനയെത്തി തീയണച്ചതിനാൽ വൻനാശനഷ്ടം ഒഴിവായി.  


രാത്രി വൈകിവരെ പ്രദേശത്ത് വൈദ്യുതി തടസം നേരിട്ടിരുന്നു. ഇത് മൂലം കട അടക്കുമ്പോൾ കമ്പ്യൂട്ടറിന്റെ ബന്ധം വിഛേദിക്കാൻ മറന്നു പോയിരുന്നു. ഉടമ സ്ഥാപനം അടച്ചുപോയ ശേഷമാണ്‌ സംഭവം. രാത്രി വൈദ്യുതി വിതരണം പുനസ്ഥാപിച്ചതോടെ ഷോർട്ട്‌ സർക്യൂട്ട്‌ മൂലം കമ്പ്യൂട്ടറിൽ തീപടരുകയായിരുന്നു. 

പുക ഉയരുന്നത്‌ കണ്ട്‌ നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ പാലാ പൊലീസ്‌ വിവരം നൽകിയതോടെയാണ്‌ അഗ്നിശമന സേനയെത്തിയത്‌. അടച്ചിട്ടിരുന്ന ഷട്ടറിന്റെ പൂട്ട്‌ തകർത്ത്‌ ഉള്ളിൽ കടന്നാണ്‌ സേന തീയണച്ചത്‌.


Post a Comment

0 Comments