Latest News
Loading...

വീടിനോടു ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ ഷോപ്പ് കത്തിനശിച്ചു


പാലാ കൊട്ടാരമറ്റത്ത് വെള്ളപ്പാട് പാലക്കല്‍ മനോജിന്റെ വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു.   വ്യാഴാഴ്ച വെളുപ്പിന് രണ്ടു മണിയോടെയായിരുന്നു സംഭവം മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.


രാത്രിയില്‍ പുകയുടെ ഗന്ധം വന്നതോടെ  വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വര്‍കഷോപ്പ് കത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. അയല്‍പക്കത്തുള്ള വീട്ടില്‍ നിന്നും വെള്ളം പമ്പ് ചെയ്തു തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു  .

തീപിടുത്തത്തില്‍ ഉരുപ്പടികളും നിര്‍മ്മാണം പൂര്‍ത്തിയായ ഫര്‍ണിച്ചറുകളും കത്തിനശിച്ചു. ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന യന്ത്രസാമഗ്രികളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം തീ  നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതിനാല്‍ വീട്ടിലേക്ക് തി പടര്‍ന്നില്ല.