Latest News
Loading...

പാലായിൽ വൈദ്യുതി ലൈനിൽ തീപിടിച്ചു

പാലാ നഗരത്തിൽ വൈദ്യുതി ലൈനുകളിൽ തീ പിടിക്കുന്നത് നിത്യസംഭവമാകുന്നു. വ്യാഴാഴ്ച വൈകുന്നേരം കുരിശു പള്ളി കവലക്ക് സമീപം പോസ്റ്റിൽ തീ പടർന്നത് ആശങ്ക പരത്തി. നിരവധി സ്ഥാപനങ്ങളിലേയ്ക്കുള കണക്ഷനുകളും കേബിൾ ടി വി ലൈനുകളും കത്തി നശിച്ചു.


നഗരത്തിലെ വൈദ്യുതി തടസത്തിന് പരിഹാരമായി കൊണ്ടുവന്ന എബിസി കേബിൾ സ്ഥാപിച്ചതിന് ശേഷം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഈ ഭാഗത്ത് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിടത്ത് തീ പിടിച്ചിരുന്നു. ഇതേ തുടർന്ന് വളരെ നേരം വൈദ്യതി മുടങ്ങുന്നതായി വ്യാപാരികൾ പറയുന്നു. 



Post a Comment

0 Comments