Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത്ത് മലമ്പനി, മന്ത് രോഗ നിവാരണ പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു.

 ഉഴവൂർ പഞ്ചായത്ത് ഹാളിൽ നടന്ന മലമ്പനി, മന്ത് രോഗ പ്രഖ്യാപന സമ്മേളനത്തിൽ ബഹു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. തങ്കച്ചൻ കെ.എം അദ്ധ്യക്ഷത വഹിച്ചു. നിവാരണ പ്രഖ്യാപനസമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് ജോണി പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. നിവാരണ സാക്ഷ്യപത്രം ഡോ.കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രി ബഹു. സൂപ്രണ്ട് ഡോ. ജെസ്സി ജോയി സെബാസ്റ്റ്യൻ സ്വീകരിക്കുകയും, മുഖ്യ പ്രഭാഷണവും നടതുകയും ചെയ്തു.


2018 മുതൽ ഇങ്ങോട്ട് ഉഴവൂർ പഞ്ചായത്തിൽ ഇമ്പോർട്ടഡ് കേസുകൾ രണ്ടെണ്ണം റിപ്പോർട്ട്‌ ചെയ്തതൊഴിച്ചാൽ മറ്റ് രോഗികൾ ഇല്ല. മാത്രമല്ല മുൻ വർഷങ്ങളിൽ മൂന്നോറോളം ഡെങ്കി പനി കേസ് കൾ റിപ്പോർട്ട്‌ ചെയ്തിടത്തു ഇപ്പോൾ ഡെങ്കി പനി കേസ് കളും ഇല്ല . ഉഴവൂർ ഗ്രാമപഞ്ചായത്തും പൊതുജന ആരോഗ്യ വിഭാഗവും പൊതുജനപങ്കാളിതത്തോടെ സംയുക്തമായ്‌ നടത്തിയ ക്ലീൻ ഉഴവൂർ ഉൾപ്പെടെ ഉള്ള മെഗാ ശുചീകരണ യഞ്ജങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നു എന്നത് അഭിമാനകരം ആണെന്നും ആരോഗ്യപ്രവർത്തകരുടെ ജാഗ്രതയോടെ ഉള്ള പ്രവർത്തത്തിന്റെ സമ്മാനമാണ് ഈ നേട്ടം എന്നും പ്രസിഡന്റ്‌ അഭിപ്രായപെട്ടു.


നിവാരണ പരിപാടിയുടെ റിപ്പോർട്ട് പൊതുജനാരോഗ്യ വിഭാഗം തലവൻ ഡോ. മാമ്മൻ പി ചെറിയാൻ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസി. ശ്രീമതി. റിനി വിൽസൺ, വാർഡ് മെംബർമാർ, സെക്രട്ടറി സുനിൽ എസ് എന്നിവർ ആശംസകൾ നേർന്നു. സമ്മേളനത്തിൽ ICDS സൂപ്രവൈസർ, ജൂനിയർ പബ്ലിക്  ഹെൽത്ത് നേഴ്സ് ശ്രീമതി. മിനിമോൾ ഡി. CDS ചെയർപേഴ്സൺ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജേഷ് രാജൻ സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ     ശ്രീ. സുഭാഷ് നന്ദിയും അർപ്പിച്ചു. ഉഴവൂർ ബ്ലോക്കിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ  കെ. ആർ നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രിയിലെ  സൂപ്രണ്ടിനെയും ജീവനക്കാരെയും പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

Post a Comment

0 Comments