Latest News
Loading...

പാർപ്പിട പദ്ധതിയ്ക്കും കൃഷിയ്ക്കും മുന്തിയ പരിഗണന നല്കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2022-23 ബഡ്ജറ്റ്

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ഓമന ഗോപാലന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലിവേലില്‍ അവതരിപ്പിച്ചു. 27 കോടി രൂപ വരവും 7 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ആണ് അവതിരിപ്പിച്ചത്.   പാർപ്പിട നിർമ്മാണ മേഖലയ്ക്ക് മുന്തൂക്കം നല്കു ന്ന ബഡ്ജറ്റില്‍ ഭവനനിർമ്മാണത്തിനും വീട് മെയിന്റനൻസി നും ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങള്‍ ഉള്ള വീടിനോട് ചേർന്ന മുറി പണിയുന്നതിനും ആയി 2.30 കോടി രൂപ 2022-23 വര്ഷംം ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. 24.5 ലക്ഷം രൂപ വനിതാഘടക പദ്ധതിയ്ക്കും 24.5 ലക്ഷം രൂപ മാലിന്യ സംസ്കരണത്തിനും 12.19 ലക്ഷം രൂപ ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവർക്കും  12.19 ലക്ഷം രൂപ പാലിയേറ്റീവ് കെയറിനും മാറ്റിവച്ചു.


 സ്വയംസഹായ സംഘങ്ങൾക്ക് സംരംഭങ്ങള്‍‍ ആരംഭിക്കുന്നതിനായി 11  ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാർഷികമേഖലയുടെ ഉന്നമനത്തിന് ക്ഷീരകർഷകർക്ക്  സബ്സീഡി നല്കാ ന്‍ 10 ലക്ഷം രൂപയും കർഷകർക്ക്  അധിക കൂലിചിലവ് നല്കാഷന്‍ 8 ലക്ഷം രൂപയും തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ 6 ലക്ഷം രൂപയും കാർഷികമേള സംഘടിപ്പിക്കുവാന്‍ 2.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 

ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വാങ്ങി നല്കാന്‍ 8 ലക്ഷം രൂപയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കോളർഷികപ്പ് നല്കാ ന്‍ 12 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17.93 കോടിയും ബഡ്ജറ്റില്‍ ഉൾപ്പെടുത്തി. ജലസേചന പദ്ധതികൾക്ക്  27.35 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്ക്  64.16 ലക്ഷം രൂപയും റോഡ് നിര്മ്മാണത്തിന് 1.6 കോടി രൂപയും മാറ്റിവച്ചു.  ഘടകസ്ഥാപനങ്ങളുടെ മെയിന്റ നൻസിന് 52 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തി. 

ബഡ്ജറ്റ് യോഗത്തില്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീ. അജിത്കുമാര്‍, ശ്രീമതി. ശ്രീകല.ആര്‍, മേഴ്സി മാത്യു, മെമ്പർ മാരായ ബിന്ദു സെബാസ്റ്റ്യന്‍, മറിയാമ്മ ഫെർണ്ണാണ്ടസ്, രമാമോഹന്‍, ജോസഫ് ജോർജ്, ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ.അക്ഷയ് ഹരി, മിനി സാവിയോ, നിർവാഹണ ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments