തിടനാട് : ഡിവൈഎഫ് ഐ പൂഞ്ഞാർ ബ്ലോക്ക് സമ്മേളനം നടന്നു. തിടനാട് എൻഎസ്എസ് ഓഡിട്ടോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു . സമ്മേളന നഗറിൽ തത്കാലിക അധ്യക്ഷൻ മിഥുൻ ബാബു പതാക ഉയർത്തി. വിവിധ കമ്മിറ്റികളിൽ നിന്നായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം എൻ അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ ആർ അജയ്, സെക്രട്ടറിയേറ്റ് അംഗങ്ങളായി അനിൽകുമാർ, ബി സുരേഷ്കുമാർ, ബി ആർ അൻഷാദ്, എബ്രഹാം ബിജു, കെപി പ്രശാന്ത്, ആർ രോഹിത്, മഹേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ ടി മുരളി സ്വാഗതവും,കൺവീനർ ആൽബിൻ മാത്യു നന്ദിയും പറഞ്ഞു .