Latest News
Loading...

കട്ടിൽ വിതരണം ചെയ്തു

തീക്കോയി ഗ്രാമപഞ്ചായത്ത്   2021-2022 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 81 കുടുംബങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്യുന്നത് . വിതരണോൽഘാടനം പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവ്വഹിച്ചു. 


സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മോഹനൻ കുട്ടപ്പൻ, ബിനോയ്‌ ജോസഫ്, ജയറാണി തോമസ്കുട്ടി മെമ്പർമാരായ അമ്മിണി തോമസ്, സിബി രഘുനാഥൻ, ദീപ സജി, നജീമ പരികൊച്ച്, മാളു ബി മുരുകൻ, ഐ സി ഡി എസ് സൂപ്പർവൈസർ അനുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.