Latest News
Loading...

നദികൾ ജീവന്റെയും സംസ്കാരത്തിന്റേയും ഉറവിടങ്ങൾ :മാർ. ജേക്കബ് മുരിക്കൻ.

 

ജീവന്റെയും സംസ്കാരത്തിന്റേയും ഉറവിടങ്ങൾ നദികളാണന്നും കേരള നദീ സംഗമം പുതിയൊരു സാംസ്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുന്നതായും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. ലോക ജലദിനത്തോടനുബന്ധിച്ച് സംസ്ഥാന ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ ഏജൻസികളുടെ കൂട്ടായ്മയായ ഐ.എസ്.എ. പ്ലാറ്റ്ഫോമിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള ജല സഭയിലെ നദീജല സംഗമത്തിന് മീനച്ചിൽ നദിയിലെ ജലം പാലായിൽ ശേഖരിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. 


പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ജലദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മാണി. സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ജല സംരക്ഷണ പ്രതിജ്‌ഞ ചൊല്ലി ക്കൊടുത്തു. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , ജില്ലാ പഞ്ചായത്തു മെമ്പർമാരായ ജോസ് മോൻ മുണ്ടയ്ക്കൽ, രാജേഷ് വാളിപ്ലാക്കൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ഉഷാ രാജു, ജോയി കുഴിപ്പാല, മഞ്ജു ബിജു, രൺജിത് മീനാഭവൻ, സൈനമ്മ ഷാജു, ജോളി ടോമി പി.എസ്. ഡബ്ളിയു.എസ്. അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ ചെയർമാനും പി.എസ്.ഡബ്ളിയു.എസ് പ്രോജക്ട് മാനേജരുമായ ഡാന്റീ സ്കൂനാനിക്കലിന്റെ നേതൃത്വത്തിൽ മീനച്ചിലാറ്റിലെ ജലം സംവഹിച്ചു കൊണ്ടുള്ള ജല പ്രയാണം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പ്രോജക്ട് ഓഫീസർമാരായ എ.ബി.സെബാസ്റ്റ്യൻ, ഷീബാ ബെന്നി, കോ ഓർഡിനേറ്റർമാരായ അനുസാബു , ബിബിൻ തോമസ്, ഫ്രാൻസീസ് സജി, ജോബി മണിയങ്ങാട്ട്, ജിൻസി ജോസ്, ജെയ്സി മാത്യു, സാന്ദ്ര ആന്റണി, ആഷ്ലി ജോസ്, ജൂബൽ ജോസ്, പ്രിയങ്ക മൈക്കിൾ , പി.വി. ജോർജ് , മാനുവൽ ആലാനി, സാജു വടക്കൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Post a Comment

0 Comments