Latest News
Loading...

വൊളന്റിയർമാർക്കുള്ള ബോധവൽക്കരണ പ്രവർത്തനം

നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തനദിനത്തിന്റെ ഭാഗമായി
മീനച്ചിൽ നദീ - മഴ നിരീക്ഷണശൃംഖലയിലെ സിറ്റിസൺ സയൻസ് വൊളന്റിയർമാർക്കുള്ള ബോധവൽക്കരണ പ്രവർത്തനം സംഘടിപ്പിച്ചു. നദികളുടെ പുനരുജ്ജീവനത്തിനുള്ള ജനകീയ കൂട്ടായ്മയിൽ ശാസ്ത്ര വിജ്ഞാനത്തിന്റെ പ്രാധാന്യം എന്ന പ്രമേയത്തോടെ പൂഞ്ഞാർ ഭൂമിക സെന്ററിലായിരുന്നു പരിപാടി.
മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെ കോഴിക്കോട്, ജലവിഭവ വിനിയോഗ കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. 


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. ജല വിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. മണിമലക്കുന്ന് സബ് സെന്റർ ജല വിഭവ വികസന വിനിയോഗ കേന്ദ്രം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഹെഡ് ഡോ. സെലിൻ ജോർജ്, മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ. എസ്.രാമചന്ദ്രൻ, മണിമലക്കുന്ന് സബ്സെന്റർ, ജല വിഭവ വികസന വിനിയോഗ കേന്ദ്രം സയന്റിസ്റ്റ് ഡോ. രഞ്ജിത്ത് കെ.ആർ. എന്നിവർ പ്രസംഗിച്ചു.

കേരളത്തിന്റെ ജലപരിപാലനമേഖലയിൽ ജലവിഭവവിനിയോഗ കേന്ദ്രത്തിന്റെ സംഭാവനകൾ  എന്ന വിഷയത്തിൽ ഡോ. മനോജ് പി. സാമുവൽ , മീനച്ചിൽ നദീതടത്തിലെ പ്രധാന പഠനങ്ങളും പ്രളയം നിയന്ത്രണവിധേയമാക്കാനുള്ള മാർഗങ്ങളും എന്ന വിഷയത്തിൽ ഡോ.ജോർജ് എബി എന്നിവർ ക്ലാസ്സ് നയിച്ചു. മീനച്ചിൽ നദീ - മഴ നിരീക്ഷണശൃംഖലയ്ക്കു വേണ്ടി ജലവിഭവ വികസന വിനിയോഗ കേന്ദ്രം നൽകിയ മഴമാപിനിയുടെയും  ജലസംരക്ഷണ ബോധവൽക്കരണ ലഘുലേഖകളുടെയും കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ നിർവ്വഹിച്ചു.

Post a Comment

0 Comments