Latest News
Loading...

കാർ ഇടിച്ച് ബസ് കാത്തിരുപ്പ് കേന്ദ്രം തകർന്നു

പൂഞ്ഞാറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി വെയിറ്റിംഗ് ഷെഡ് തകർന്നു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്കും പനച്ചികപ്പാറയ്ക്കും ഇടയിൽ രാത്രി 7.45-ഓടെ ആയിരുന്നു അപകടം.

പൂഞ്ഞാർ ടൗൺ ഭാഗത്ത് നിന്നും വന്ന ഹോണ്ട സിറ്റി കാർ വളവ് തിരിഞ്ഞതിന് പിന്നാലെ നിയന്ത്രണം വിടുകയായിരുന്നു. കോൺക്രീറ്റ് പോസ്റ്റ് തൂണായി ഉപയോഗിച്ച് നിർമിചിരുന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേയ്ക്കാണ് കാർ ഇടിച്ച് കയറിയത്. 

ഒരു വശത്തെ തൂൺ തകർന്നതോടെ മേൽക്കൂര കാറിന് മുകളിലേയ്ക്ക് പതിച്ചു. ചില്ലിലൂടെ ഇരുമ്പ് പൈപ്പ് തുളഞ്ഞുകയറി.

പൂഞ്ഞാർ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ. എയർബാഗ് പ്രവർത്തിച്ചതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തിൽ വാഹനത്തിന്റെ മുൻ വശം തകർന്നു .

Post a Comment

0 Comments