Latest News
Loading...

വനിതാദിനത്തോടു അനുബന്ധിച്ചു സെമിനാർ സംഘടിപ്പിച്ചു



 കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അവളിടം യുവതി ക്ലബ് നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വെച്ച്  ലോക വനിതാദിനത്തോടു അനുബന്ധിച്ചു സെമിനാർ സംഘടിപ്പിച്ചു . പൂഞ്ഞാർ MLA അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു .

യുവജന ക്ഷേമബോർഡ് ജില്ലാ കോ -ഓർഡിനേറ്റർ അഡ്വ സുജിത് SP അധ്യക്ഷത വഹിച്ചു . അവളിടം യുവതി ക്ലബ് അംഗം ഫാത്തിമ ഷമ്മാസ് സ്വാഗതം ആശംസിച്ചു . ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൾഖാദർ മുഖ്യ പ്രെഭാഷണം നടത്തി 

. "കുടുംബ ബന്ധത്തിലെ മനശാത്ര കാഴ്ചപ്പാടുകൾ " എന്ന വിഷയത്തിൽ അരുവിത്തറ സെന്റ് ജോർജ് കോളേജിലെ സൈക്കോളജിസ്‌റ്റ് ജയ്നമ്മ ജോസ് മുത്തുതാവളത്തിൽ ക്ലാസ് എടുത്തു . ആരോഗ്യ മേഖലയിലെയും , ആശ വർക്കർമാരെയും  ,ഹരിത കർമ്മ സേനയിലെ, കുടുംബശ്രീ  വനിതകളെയും ആദരിച്ചു . യൂത്ത് കോർഡിനേറ്റർ ശിവകുമാർ പി എം കൃതജ്ഞത രേഖപ്പെടുത്തി .