Latest News
Loading...

മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടറായി മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഇന്നലെ ചുമതലയേറ്റു.  കോതനല്ലൂർ സ്വദേശിയായ അദ്ദേഹം 2003 മുതൽ പാലാ രൂപതയിലും അതിന് പുറമെ 16 കൊല്ലത്തോളം ജർമ്മനിയിലും പ്രശംസനീയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം ആണ് ഇപ്പോൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ചുമതല ഏറ്റെടുത്തത്. 


മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കുന്നതിന് മുൻപ് അദ്ദേഹം ജർമ്മനിയിൽ മെസ്റ്റേറ്റൻ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദധാരിയായ അദ്ദേഹം സെന്റ്. വിൻസെൻസ് പള്ളോട്ടി യൂണിവേഴ്സിറ്റി, ജർമനിയിൽ നിന്നും തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 

ഇന്നലെ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രിയുടെ പുതിയ മാനേജിങ് ഡയറക്ടറായ മോൺ. ഡോ. ജോസഫ് കണിയോടിക്കലിനനെ ചുമതലകൾ ഏൽപ്പിച്ചു.

Post a Comment

0 Comments