Latest News
Loading...

സിപിഐ എം ധർണ്ണ നടത്തി


ഈരാറ്റുപേട്ട :യൂഡി എഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിൽ പിഎംഎവൈ ഭവന പദ്ധതിയിലെ ഉപഭോക്താക്കൾക്ക് നഗരസഭാ വിഹിതം അനുവദിക്കാതത്തിൽ  പ്രതിക്ഷേധ ധർണ്ണ നടത്തി.  നഗരസഭയിലെ വിവിധ ഡിവിഷനിലായി 137 ഉപഭോക്താക്കൾക്കാണ് 2018ൽ അനുവദിച്ച പദ്ധതിയുടെ വിഹിതം  ഇതുവരെയും ലഭിക്കാത്തത്.  ആദ്യ ഘഡുവായ 2 രണ്ടു ലക്ഷം രൂപ നഗരസഭയാണ് അനുവദിക്കേണ്ടത് . 

ഇത് നൽകിയാൽ മാത്രമേ കേന്ദ്ര സംസ്ഥാന വിഹിതം ഉപഭോക്താക്കൾക് ലഭിക്കുകയൊള്ളു എന്നിരിക്കെയാണ് ഭരണ സമിതി പദ്ധതി അട്ടിമറിക്കുന്നത്. സിപിഐ എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി നഗരസഭ ഓഫിസിന് മുൻപിൽ നടത്തിയ ധർണ്ണ ലോക്കൽ കമ്മിറ്റി അംഗം കെ ആർ അമീർഖാൻ ഉദ്‌ഘാടനം  ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം മാഹിൻ സലിം അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗം പി ആർ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജീവ് ഹമീദ്, പി പി ഹുസൈൻ, കൗൺസിർമാരായ അനസ് പാറയിൽ, കെ പി സിയാദ്, ഹബീബ് കപ്പീത്താൻ, സജീർ ഇസ്മയിൽ, ഡിവൈഎഫ്ഐ ഈരാറ്റുപേട്ട മേഖല സെക്രട്ടറി പി എ ഷെമീർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments