Latest News
Loading...

ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു )പൂഞ്ഞാർ ഏരിയ കൺവെൻഷൻ

ഈരാറ്റുപേട്ട : ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു )പൂഞ്ഞാർ ഏരിയ കൺവെൻഷൻ നടന്നു.  ഈരാറ്റുപേട്ട നായനാർ ഭവനിൽ ചേർന്ന കൺവെൻഷൻ സിഐടിയൂ ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ്  ജോസഫ് ഉദ്‌ഘാടനം ചെയ്തു.  യൂണിയൻ ഏരിയ പ്രസിഡന്റ്‌ ജോർജ് പീറ്റർ  അധ്യക്ഷനായി. ഏരിയ സെക്രട്ടറി  റ്റി എസ് സിജു പ്രവർത്തന റിപ്പോർട്ടും,  ജില്ലാ പ്രസിഡന്റ്‌  പി ബി പ്രദീപ് സംഘടനാ  റിപ്പോർട്ടും അവതരിപ്പിച്ചു.  

യോഗത്തിന്  ഏരിയ കമ്മിറ്റി അംഗങ്ങളായ  കെ റെജി സ്വാഗതവും വി കെ  മോഹനൻ  നന്ദിയും പറഞ്ഞു.  ഭാരവാഹികൾ : പ്രസിഡന്റ്: ജോർജ് പീറ്റർ ,സെക്രട്ടറി:   വി കെ മോഹനൻ ,ട്രഷറർ: വി പി രാജു ,വൈസ് പ്രസിഡന്റ്‌മാർ:  കെ എം രാജേന്ദ്രപ്രസാദ്, പി ബി ഫൈസൽ, ജോയിന്റ് സെക്രട്ടറി മാർ:  കെ റെജി, അനൂപ്  കെ കുമാർ


Post a Comment

0 Comments