Latest News
Loading...

കരൂരിൽ കേരളാ കോൺഗ്രസ് (എം) ന് പുതിയ നേതൃത്വം ചുമതലയേറ്റു.


കരൂർ :കേരള കോൺഗ്രസ് (എം) ന് കരൂർ മണ്ഡലത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റു.
മണ്ഡലം പ്രസിഡന്റായി കുഞ്ഞുമോൻ മാടപ്പാട്ടും, ഓഫീസ് ചാർജ് സെക്രട്ടറിയായി ടോം തടത്തിക്കുഴിയേയും തെരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ യോഗം പാലാ ബ്ലൂമൂൺ ഹാളിൽ  കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി സണ്ണി പൊരുന്നക്കോട്ട് യോഗം ഉദ്ഘാടനം ചെയ്തു.

പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ നായർ മാൻതോട്ടത്തിൽ, സിബി ഓടക്കൽ, വാർഡ് പ്രസിഡന്റുമാരായ ലാലച്ചൻ നടയത്ത്, ബാബു മൈക്കിൾ കാവുകാട്ട്, കുര്യാച്ഛൻ പ്ലാത്തോട്ടം, ഡോമിനിക് എലിപ്പുലിക്കാട്ട്, സിബി അഗസ്റ്റിൻ വള്ളോനി, സിബി കുറ്റിയാനി, സി.എൽ ജോസ്, 

സിബി അഗസ്റ്റിൻ കട്ടകത്ത്, സെക്രട്ടറി
സിജു പള്ളിക്കുന്നേൽ, മണ്ഡലം കാര്യനിർവ്വഹണ സമിതി അംഗങ്ങളായ സാബു കള്ളികാട്ട്, കെ.ആർ ജോഷി, മണ്ഡലം ട്രെഷറി സെബാസ്റ്റ്യൻ മാണിയംമാക്കൽ, എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ച് പ്രസംഗിച്ചു.


Post a Comment

0 Comments