Latest News
Loading...

തടികൾ മുറിച്ചു കടത്താനുള്ള ശ്രമം തടഞ്ഞു.

പാലാbകരൂർ പഞ്ചായത്ത്‌ 4-ാം വാർഡിൽ പുറംമ്പോക്ക്  ഭൂമിയിൽ നിന്ന ലക്ഷങ്ങൾ വിലമതിക്കുന്ന തടി, ജനങ്ങളുടെയും പഞ്ചായത്ത്‌ അധികൃതരുടെയും കണ്ണുവെട്ടിച്ചു മുറിച്ചു കടത്തുവാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം ബിജെപി പ്രവർത്തകർ തടഞ്ഞു.


വിഷയത്തിൽ ജനപ്രതിനിധികൾ മൗനം പാലിച്ചതോടെ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ്‌ സുധീഷ് നെല്ലിക്കനും ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരിയും സ്ഥലത്തെത്തി അന്യായമായി ലോറിയിൽ കയറ്റിവെച്ച തടി തിരിച്ച് ഇറക്കി വെപ്പിക്കുകയും തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരുമായി സംസാരിക്കുകയും ചെയ്തു.  
പൊതു , സ്വകാര്യഭൂമികൾ അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂയെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകുകയും ചെയ്തു. 

വർഷങ്ങളായി ചെക്ക്ഡാമിലേക്ക് വീണു കിടക്കുന്ന വന്മരങ്ങൾ ലേലം ചെയ്യുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ വരും ദിവസങ്ങളിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വിഷയത്തിൽ ഇടപെട്ട ബിജെപി കരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ അജി മുട്ടനാൽ, ജന:സെക്രട്ടറി പ്രവീൺഅന്തിനാട്, പഞ്ചായത്ത് കമ്മിറ്റി അംഗം ബാബു പായപ്പാർ, എന്നിവർ അറിയിച്ചു.

Post a Comment

0 Comments