Latest News
Loading...

ആൻറണി രാജു ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ടെന്ന നയക്കാരൻ


കോട്ടയം:    വിദ്യാർത്ഥികൾ കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.സി കോട്ടയം ജില്ലാ പ്രസിഡൻ്റ് നോയൽ ലൂക്ക് അഭിപ്രായപ്പെട്ടു.

ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ട എന്ന നയക്കാരനായ ആൻറണി രാജു വിൻ്റെ പ്രസ്താവനയെ കുറിച്ച് എസ്.എഫ്.ഐ യുടെ പ്രതികരണമറിയാൻ താൽപര്യമുണ്ടെന്നും നോയൽ ലൂക്ക് കൂട്ടി ചേർത്തു.


 വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജീവരക്തം കൊടുത്തും, പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങളെ ഹനിക്കുന്ന പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയ്യാറാകണം.

മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്‌.സി സജ്ജമാണെന്ന് നോയൽ ലൂക്ക് പറഞ്ഞു.

Post a Comment

0 Comments