Latest News
Loading...

ശുദ്ധജല പദ്ധതികൾക്ക് തുരങ്കം വച്ചത് പി.ജെ.ജോസഫ് . ആൻ്റോ പടിഞ്ഞാറേക്കര


പാലാ: പാലാ മേഖലയിൽ വിഭാവനം ചെയ്ത കുടിവെള്ള പദ്ധതികൾക്ക് തുരങ്കം വച്ചത് ജലവിഭവ വകുപ്പു മന്ത്രിയായിരുന്ന പി.ജെ.ജോസഫാണെന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ആരോപിച്ചു.കേരള കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡലം നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ആൻ്റോ .


'മീനച്ചിൽ റിവർ വാലി വൈകിപ്പിക്കുകയും നീലൂർ കുടിവെള്ള പദ്ധതി മന്ദീഭവിപ്പിക്കുകയും ചെയ്തതിൽ പി.ജെ ജോസഫിൻ്റെ പങ്ക് വലുതാണ്. ബി.ജെ.പി മുന്നണിയുടെ കേന്ദ്ര മന്ത്രിയായിരുന്നിട്ടും നാടിനു വേണ്ടി ഒന്നും ചെയ്യാത്ത പി.സി.തോമസിന് ജലസേചന വകുപ്പിനെ ഉപദേശിക്കുവാൻ ഒരർഹതയും ഇല്ല.

പരാതി  പറയുവാൻ പോലും അവകാശമില്ല എന്നും ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.യോഗത്തിൽ ബിജു പാലൂപവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.എല്ലാ പഞ്ചായത്തിലും കുടിവെള്ളഠ എത്തിക്കുവാനുള്ള സമഗ്ര പദ്ധതി എൽ.ഡി.എഫ് സർക്കാർ ആരംഭിച്ചതിൻ്റെ ജാള്യത മറയ്ക്കുവാനാണ് ജോസഫ് വിഭാഗം സമര പ്രഹനം നടത്തുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

Post a Comment

0 Comments