Latest News
Loading...

സ്ക്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായ് അംഗീകരിക്കുക | AITUC

ഈരാറ്റുപേട്ട : സ്കൂൾ പാചക തൊഴിലാളികൾ സർക്കാരിന് മുന്നിൽ സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ എ ഐ ടി യു സി ആവശ്യപ്പെട്ടു.സ്കൂൾ പാചക തൊഴിലാളികൾക്ക് ഇ എസ് ഐ,പി എഫ്  ആനുകൂല്യങ്ങൾ ഏർപ്പെടുത്തുക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, അവധിക്കാല ശമ്പളം അനുവദിക്കുക, വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുപാതികമായി പാചകതൊഴിലാളികളെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐടിയുസി സർക്കാരിന് മുന്നിൽ അവകാശപത്രിക സമർപ്പിച്ചിട്ടുള്ളത്. 

ഇത് അംഗീകരിക്കണമെന്നാണ് സ്കൂൾ പാചക തൊഴിലാളി യൂണിയൻ എ ഐ ടി യു സി ഈരാറ്റുപേട്ട സബ് ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ആലീസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം സി പി ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് പി പ്രദീപ്, സ്കൂൾ പാചക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി ആലീസ് തങ്കച്ചൻ, സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഏലിയാമ്മ ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. 


സബ് ഡിവിഷൻ ഭാരവാഹികളായി സൗമ്യ രാജീവ്(പ്രസിഡൻറ് ) സിന്ദു വിജി, രമ്യ ബോബി (വൈസ് പ്രസിഡൻ്റ് മാർ) ,ആലീസ് ജോസഫ്(സെക്രട്ടറി ) അക്കാമ്മ ജോൺ, ഹസീന ഉസ്മാൻ (ജോയിൻ സെക്രട്ടറിമാർ) ജോസ്ക്കറിയ, ഷിമ്മ്യ കെ ആർ, അമ്പിളി പിറ്റി (കമ്മറ്റി അംഗങ്ങൾ) തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Post a Comment

0 Comments