Latest News
Loading...

ഗേറ്റ് ശരീരത്ത് വീണ് 4 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് മൂന്നര വയസ്സുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാം നദീര്‍ മൗലവിയുടെ ചെറുമകൻ അഹ്‌സന്‍ അലി ജവാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം. 

സൈഡിലേക്ക് തള്ളിനീക്കുന്ന ഗേറ്റ് കുട്ടികൾ കളിക്കുന്നതിനിടെ അഹ്സനിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗേറ്റ് തലയിൽ ശക്തമായി ഇടിച്ചതാണ് മരണകാരണം. ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. 
കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം   ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കി
 ഇമാം ഏകോപന സമിതി ചെയർമാൻ നദീർ മൗലവിയുടെ മകൻ ജവാദിന്റെ മകനാണ് അഹ്സൻ അലി.മാതാവ് ആലുവ കരിങ്ങാം തുരുത്ത് സ്വദേശിനി ഷബാസ് സഹോദരൻ അയ്മൻ അലി (ഒന്നാം ക്ലാസ് വിദ്യാത്ഥി അൽ മനാർ സ്കൂൾ ഈരാറ്റുപേട്ട )

Post a Comment

0 Comments