Latest News
Loading...

അരുവിത്തുറ കോളജിൽ പുതിയ സയൻസ് ബ്ലോക്കിൻ്റെ ഉത്ഘാടനം 21 ന്.

അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ സയൻസ് ബ്ലോക്കിൻ്റെ ഉത്ഘാടനം ബഹുമാന്യയായ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മാർച്ച് 21 തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നിർവഹിക്കും. കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പത്തനംതിട്ട എം.പി. അഡ്വ. ആൻ്റോ ആൻ്റണി, പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ, റൂസ കോർഡിനേറ്റർ ഡോ. സിബി ജോസഫ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, കോളേജ് യൂണിയൻ ചെയർപേഴ്സൺ ശ്രി. അഖിൽ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിക്കും.

റൂസ 2.0 പദ്ധതിയുടെ ഭാഗമായി ലഭിച്ച ഒരു കോടി രൂപകൊണ്ട് നിർമ്മിച്ച സയൻസ് ബ്ലോക്കിൽ ക്ലാസ്സ് മുറികളും സയൻസ് ലാബുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല

Post a Comment

0 Comments