Latest News
Loading...

പന്ത് തൊണ്ടയില്‍ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കളിക്കുന്നതിനിടെ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍, ദീപ ദമ്പതികളുടെ 11 മാസമുളള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. 


വീട്ടിനുളളില്‍ കളിച്ചു കൊണ്ടിരിക്കെ പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.  കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട വീട്ടുകാര്‍ ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുട്ടിയുടെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടത്തും. സഹോദരി ഇനിയ. കുട്ടിയുടെ പിതാവ് നിഥിന്‍ രണ്ട് ദിവസം മുന്‍പാണ് ഖത്തറിലേക്ക് ജോലിക്ക് പോയത്. കാട്ടൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments