Latest News
Loading...

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇടമറുക് തുണ്ടിയിൽ ഫ്രാൻസിസിന്റെ മകൻ ബൈജു (41) അണ് മരിച്ചത്. തിങ്കളാഴ്ച നാലിന് മണിയോടെയാണ് അപകടം. ഇലക്ട്രീഷനായ ബൈജു സ്വകാര്യ വ്യക്തിയുടെ മോട്ടോർ നന്നാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഭരങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടമറുക് സെന്റ് ആന്റണീസ് പള്ളി ദേവാലയ ശുശ്രൂഷിയായിരുന്നു. അമ്മ: അച്ചാമ്മ. ഭാര്യ: ജിനു തൊടുപുഴ സെന്റ് മേരീസ് ആശുപത്രി നഴ്‌സ്, മക്കൾ: ആൻഡ്രീസ, ആൻഡ്രിയ.

Post a Comment

0 Comments