ഈ രാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്കൂളിലെ ഗൈഡ്സ് വോളന്റിയേഴ്സിന്റെ സഹകരണത്തോടെ കരുണ അഭയ കേന്ദ്രത്തിനും , തണൽ റീഹാബിലിറ്റേഷൻ സെന്ററിനും വീൽ ചെയറുകൾ , എയർ ബെഡുകൾ, വാക്കറുകൾ എന്നിവ നൽകി.
സാമൂഹിക ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി പ്രഭ എന്ന പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടത്തിയ ഈ പരിപാടി യുടെ ഉൽഘാടനം നഗരസഭാദ്ധ്യക്ഷ സുഹു റാ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. കരുണ പ്രതിനിധി ഹാറൂണും , തണലിന് വേണ്ടി ഹാഷിമും ഇവ ഏറ്റുവാങ്ങി.