Latest News
Loading...

പൂഞ്ഞാർ കയ്യാനികടവ് കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു

പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ 12 വാർഡിലെ കയ്യാനികടവ് കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച് പൂർത്തീകരിച്ച ആദ്യത്തെ കുടിവെള്ള പദ്ധതിയാണ് കയ്യാനികടവ്. പൂഞ്ഞാർ വെട്ടികുളം രക്ഷഭവനിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതി ഉദ്‌ഘാടനം ചെയ്തു. 

മൂന്ന് ലക്ഷം രൂപ മുതൽ മുടക്കി പൂർത്തികരിച്ച പദ്ധതിയിലൂടെ 48 കുടുംബങ്ങൾക് ശുദ്ധജലം ലഭിക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ യോഗത്തിന് അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ സുശീല ഗോപാലൻ സ്വാഗതവും, കെജി ചാക്കോ നന്ദിയും, ജോർജ് പീറ്റർ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു. 

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെആർ മോഹനൻ നായർ, വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ലിസ്സമ്മ സണ്ണി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, ജോഷി മൂഴിയങ്കൽ എന്നിവർ സംസാരിച്ചു..

Post a Comment

0 Comments