Latest News
Loading...

മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ് ബോർഡ് സ്ഥാപിച്ചു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെള്ളാപ്പാറയിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു. മറ്റ് പ്രദേശങ്ങളിൽ നിന്ന് അടക്കം ഇവിടെ വൻതോതിൽ മാലിന്യം എത്തിച്ച് തള്ളുന്നത് മീനച്ചിൽ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു എന്ന്  പഞ്ചായത്ത് അംഗം ആനിയമ്മ സണ്ണി പറഞ്ഞു. 


മാലിന്യ പരിപാലന ചട്ടവും പരിസ്ഥിതി നിയമപ്രകാരവും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് ഒരു ലക്ഷം രൂപ പിഴയും അഞ്ചു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.


Post a Comment

0 Comments