Latest News
Loading...

വാഗമണ്‍ റോഡ് നവീകരണഉദ്ഘാടനം. സ്വാഗതസംഘം രൂപീകരിച്ചു


വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഈരാറ്റുപേട്ട വാഗമണ്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം 25ന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇതിന് മുന്നോടിയായി സ്വാഗതസംഘ രൂപീകരണയോഗം ഈരാറ്റുപേട്ട വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ച യോഗം അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 


ജോയി ജോര്‍ജ്ജ് സ്വാഗതസംഘം കണ്‍വീനര്‍, സ്വാഗതസംഘം രക്ഷാധികാരികളായി അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ, രമാ മോഹന്‍, കുര്യാക്കോസ് ജോസഫ്, മുജീബ്, സ്വാഗതസംഘം സെക്രട്ടറി എംജി ശേഖരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു. ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രിയ്ക്ക് ജനകീയ സ്വീകരണം നല്കാനും യോഗം തീരുമാനിച്ചു. 

യോഗത്തില്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, ഹാഷിം, ഔസേപ്പച്ചന്‍, റഫീഖ് പട്ടരുപറമ്പില്‍, കെ.സി ജയിംസ്, പിഡബ്ല്യുഡി എക്‌സി. എന്‍ജിനീയര്‍ ലേഖ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments