Latest News
Loading...

ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : കേരളത്തിലെ പ്രധാനപെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാഗമണിലേക്ക് കോട്ടയം ജില്ലയിൽ നിന്നും പ്രവേശിക്കുന്ന റോഡായ ഈരാറ്റുപേട്ട വാഗമൺ റോഡിനെ ബിഎം ബിസി നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന്റ് പ്രവർത്താനം ആരംഭിച്ചു. ഈരാറ്റുപേട്ട നടക്കൽ ഹുദാ ജങ്ക്ഷനിൽ രാവിലെ 11ന് നടന്ന യോഗത്തിൽ പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർമാണം ഉദ്‌ഘാടനം ചെയ്തു. യോഗത്തിന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അദ്യക്ഷനായി. ആന്റോ ആന്റണി എംപി മുഖ്യപ്രഭക്ഷണം നടത്തി. 

യോഗത്തിൽ സ്വാഗത സംഘം കൺവീനർ ജോയി ജോർജ്, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ.മുഹമ്മദ് ഇല്യാസ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.വികെ സന്തോഷ്‌കുമാർ, കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീയറിഗ് കമ്മിറ്റി അംഗം എംകെ തോമസുകുട്ടി മുതുപുന്നക്കൽ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ റഫീഖ് പട്ടരുപറമ്പിൽ, ജനാധിപത്യ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉണ്ണി കുഞ്ഞ് ജോർജ്, കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മജു പുളിക്കൻ, ജനധാതാൾ മണ്ഡലം പ്രസിഡന്റ്‌ അക്ബർ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമതി ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റൗഫ്,പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ അജിത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു . യോഗത്തിന് ഈരാറ്റുപേട്ട നഗര സഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ സ്വാഗതവും, എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീലേഖ പി നന്ദിയും, ദക്ഷിണ മേഖല സൂപ്രണ്ടിഗ് എഞ്ചിനിയർ സുധ എസ് സാങ്കേതിക റിപ്പോർട്ടും അവതരിപ്പിച്ചു. 

Post a Comment

0 Comments