Latest News
Loading...

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വിവിധ വാര്‍ഡുകളിലേക്കുള്ള കോഴി വിതരണം

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക്  മുട്ടകോഴിവിതരണം എന്ന പദ്ധതിയില്‍ വിവിധ വാര്‍ഡുകളിലേക്കുള്ള കോഴി വിതരണം  ഉഴവൂര്‍ പഞ്ചായത്ത് ഓഫീസ്,  മോനിപ്പള്ളി മൃഗാശുപത്രി എന്നിവിടങ്ങളില്‍ വച്ച് 21.02.2022 തിങ്കളാഴ്ച നടത്തി. 445800/- രൂപയുടെതാണ് പദ്ധതി. വൈസ് പ്രസിഡന്‍റ് ശ്രീമതി. റിനി വില്‍സണ്‍ അദ്ധ്യക്ഷത വഹിച്ച വിതരണയോഗം പ്രസിഡന്‍റ് ശ്രീ.ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് സെക്രട്ടറി . സുനില്‍ എസ്,വാര്‍ഡു മെമ്പര്‍മാരായ ജസീന്ത പൈലി,സുരേഷ് വി.റ്റി, അഞ്ജു പി ബെന്നി, സിറിയക് കല്ലട, ബിനു ജോസ്,ഏലിയാമ്മ കുരുവിള, തങ്കച്ചന്‍ കെ എം, മേരി സജി, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്‍,ന്യൂജന്‍റ് ജോസഫ് എന്നിവരും പദ്ധതി നിര്‍വ്വഹണ ഉദ്യാഗസ്ഥനായ വെറ്റിനറി സര്‍ജ്ജന്‍ ഡോ. ശ്രീനാഥ് വി.ഡി., ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാരായ ശ്രീ പ്രകാശ് എം കെ, ഷാനിത് എന്നിവരും മുട്ടക്കോഴി വിതരണത്തിന് നേതൃത്വം വഹിച്ചു.

Post a Comment

0 Comments