Latest News
Loading...

ട്രാഫിക് കമ്മറ്റി തീരുമാനം പഴയ വീഞ്ഞ് തന്നെ

ഈരാറ്റുപേട്ട നഗരസഭാ ട്രാഫിക് കമ്മറ്റിയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് തന്നെ. ഫെബ്രുവരി 1ന് നടന്ന കമ്മറ്റിയിലെടുത്ത തീരുമാനങ്ങളെല്ലാം നേരത്തേ തന്നെ നിര്‍ദേശിക്കപ്പെട്ടതാണെങ്കിലും ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസിന്റെ കുറവ് മൂലം തീരുമാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരയാവുകയാണ് പതിവ്. 


മാര്‍ക്കെറ്റ് റോഡില്‍ നിന്നും കുരിക്കള്‍ നഗറിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കമ്മറ്റി തീരുമാനത്തില്‍ പറയുന്നു. തെക്കേക്കര കോസ് വേയില്‍ നിന്നും ഉള്ള വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് സെന്‍ട്രല്‍ ജംഗ്ഷന്‍ ചുറ്റി മാത്രം മാര്‍ക്കെറ്റ്  റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്തേക്കും പോകേണ്ടതാണെന്നും നിര്‍ദേശമുണ്ട്. ഈ രണ്ട് തീരുമാനങ്ങളും നേരത്തേ തന്നെ മുന്നോട്ടുവച്ചിരുന്നതാണ്. കുരിക്കള്‍ നഗറിന് മുന്നിലുള്ള സ്റ്റോപ്പിലെ ബസുകളുടെ അനധികൃത പാര്‍ക്കിംഗും ഓട്ടേ റിക്ഷകളുടെ കറക്കവും പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

മാര്‍ക്കെറ്റ് റോഡില്‍ അനധികൃതമായി റോഡിലേക്ക് ഇറക്കി വെച്ച് കച്ചവടം ചെയ്യുന്നവരെ ഒഴിവാക്കും. മാര്‍ക്കറ്റില്‍ നിന്നുമുള്ള വാഹനങ്ങള്‍ പഴയ സപ്ലൈകോ റോഡ് വഴിയോ ,ആര്‍ എച്ച് എം ജങ്ഷന്‍ വഴിയോ വേണം മെയിന്‍ റോഡിലേക്ക് പ്രവേശിക്കേണ്ടത്. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും ഇറങ്ങുന്ന ബസുകള്‍ അനധികൃതമായി ടൌണില്‍ നിര്‍ത്തി ആളെ കയറ്റുന്നത് ഒഴിവാക്കി ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തണമെന്നാണ് നിര്‍ദേശമെങ്കിലും എല്ലാ ഭാഗത്തേയ്ക്കുമുള്ള ബസുകളും കൈ കാട്ടുന്നിടത്തെല്ലാം നിര്‍ത്തുന്നതും പതിവ് കാഴ്ചയാണ്.


Post a Comment

0 Comments