Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ത്രീപക്ഷ നവകേരളം പദ്ധതിക്ക് തുടക്കമായി


തീക്കോയി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ്  ന്റെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ നവകേരള പദ്ധതിക്ക് തുടക്കമായി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും  പീഡനങ്ങൾക്കും എതിരെയും സ്ത്രീധന നിരോധനത്തിന് വേണ്ടിയും  ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഓമന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

സി ഡി എസ് ചെയർപേഴ്സൺ ഷെർലി ഡേവിഡ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി,മെമ്പർമാരായ മാജി തോമസ്, അമ്മിണി തോമസ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,നജീമ പരീക്കൊച്ച്, സെക്രട്ടറി സുമഭായി അമ്മ, വി ഇ ഒ മാരായ സൗമ്യ, ടോമിൻ,കൃഷിഓഫീസർ ഹണി ലിസ ചാക്കോ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം, തങ്കമണി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments