Latest News
Loading...

സ്വരാജ് ട്രോഫി വീണ്ടും കുറവിലങ്ങാട് പഞ്ചായത്തിന്

2020-21 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന സ്വരാജ് ട്രോഫി അവാർഡ് കോട്ടയം ജില്ലയിൽ കുറവിലങ്ങാടിന് ലഭിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം കുറവിലങ്ങാടിന് ലഭിക്കുന്നത്. വാർഷിക പദ്ധതി നടത്തിപ്പ്, വിവിധ കമ്മിറ്റികളുടെ യോഗങ്ങളും പ്രവർത്തനങ്ങളും, നികുതി പിരിവ്, ലൈസൻസ്, ഓഫീസ് പ്രവർത്തനങ്ങൾ, ഐ.എസ്.ഓ അംഗീകാരം നിലനിർത്തൽ, കുടുംബശ്രീ പ്രവർത്തനങ്ങൾ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിലെ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് കെയർ സംവിധാനം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഹരിതകർമ്മ സേനാ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് സംസ്കരണം, ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് അവാർഡ് അനുവദിച്ചത്. 

10 ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് പഞ്ചായത്തിന് ലഭിക്കുക. അവാർഡ് വർഷത്തെ പ്രവർത്തനങ്ങൾ തുടങ്ങിവെച്ച മുൻ പഞ്ചായത്ത് ഭരണസമിതിക്കും, പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും, നിർവഹണോദ്യോഗസ്ഥർക്കും, യഥാസമയം നികുതി അടച്ചും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്ത ഈ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും, ഇപ്പോഴത്തെ ഭരണ സമിതി അംഗങ്ങൾക്കും ഈ അവാർഡ് അംഗീകാരവും അഭിമാനവും പ്രോത്സാഹനവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും, സെക്രട്ടറി രാജേഷ് റ്റി വർഗീസും പറഞ്ഞു