മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ 'തോട് നന്നായാല്‍ നാട് നന്നാവും' കാമ്പയിന്റെ ഭാഗമായി പാതാമ്പുഴ തോടിന്റെ സംരക്ഷണം മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് ഏറ്റെടുത്തിന്റെ ഭാഗമായി പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പാതാമ്പുഴ ജംഷന് സമീപം മുതല്‍ രാജീവ് കുടിവെള്ള പദ്ധതി കുളം വരെയുള്ള ഭാഗമാണ് ആദ്യ ഘട്ടമായി ശുചിയാക്കിയത്.
പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് വരുന്നതിന് മുന്‍പെ ബോട്ടില്‍ കളക്ഷന്‍ ബാഗുകള്‍ സ്ഥാപിച്ച് മാതൃകകാട്ടിയ കുട്ടികള്‍ തന്നെയാണ് ഈ കാമ്പയിനിലും പങ്കാളികളാവുന്നത്. ജനകീയ സമിതിയുടെ പിന്തുണയോടെ തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങളും മലിനീകരണമില്ലാതാക്കാനുള്ള വ്യാപക പ്രചരണങ്ങളുമാണ് ഉദ്ദേശിക്കുന്നത്. പാതാമ്പുഴക്കാരന്‍ ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്, ഹരിതകര്‍മ്മസേന എന്നിവയും പിന്തുണ നല്‍കി.